കൊച്ചി : ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്ഷോഭത്തിൽ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയുമായി നാവികസേന കപ്പൽ ഐഎൻഎസ് സത്പുര ഇന്നു വൈകിട്ടോടെ വിശാഖപട്ടണത്ത് എത്തും. ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി പ്രയാണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
ന്യൂ ആംസ്റ്റർഡാം ദ്വീപിൽ ചികിൽസയിലായിരുന്ന അഭിലാഷുമായി കഴിഞ്ഞ വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ മുംബൈയിലേക്ക് പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് വിശാഖപട്ടണത്തേക്കു സഞ്ചാര ദിശ മാറ്റിയത്. അഭിലാഷിന് വിശാഖപട്ടണത്തെ നാവികസേന ആശുപത്രിയിൽ ചികിൽസ നൽകാനാണ് തീരുമാനം. വിദഗ്ധ പരിശോധനകൾക്കു ശേഷം തുടർ ചികിൽസാക്കാര്യം തീരുമാനിക്കും. അഭിലാഷിനെ കാണാൻ പിതാവ് റിട്ട. ലഫ്. കമാൻഡർ വി.സി. ടോമി ഇന്നു വിശാഖപട്ടണത്തേക്കു തിരിക്കും.
Post Your Comments