തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉൾക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനിൽക്കാതെ ഡാമുകള്‍ ആദ്യമേ തുറന്നുവിടാനുള്ള സർക്കാരിന്റെ തീരുമാനത്തെ പരിഹാസത്തിലൂടെ അഭിനന്ദിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
‘മഴ വരുന്നു എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉള്‍ക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനില്‍ക്കാതെ, എല്ലാ ഷട്ടറും ഒറ്റയടിക്ക് തുറക്കാനായി അര്‍ദ്ധരാത്രി വരെ കാത്തുനില്‍ക്കാതെ, നൂറു കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിച്ച് തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു’- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ശരിയാണ്. മഴ വരുന്നു എന്ന കാലാവസ്ഥാ മുന്നറിയിപ്പ് ശരിയാംവണ്ണം ഉൾക്കൊണ്ട്, ഡാമുകളുടെ പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് ഉയരുന്നതുവരെ നോക്കിനിൽക്കാതെ, എല്ലാ ഷട്ടറും ഒറ്റയടിക്ക് തുറക്കാനായി അർദ്ധരാത്രി വരെ കാത്തുനിൽക്കാതെ, നൂറു കണക്കിന് മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിച്ച് തനിക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഇത്തവണയെങ്കിലും തെളിയിച്ച ഈ മന്ത്രി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
Post Your Comments