Latest NewsIndia

ഭര്‍ത്താവിനോടൊപ്പം ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞുള്ള യുവതിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലപാട് ഇങ്ങനെ

ന്യൂഡൽഹി: ഭര്‍ത്താവിനോടൊപ്പം ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞുള്ള യുവതിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭര്‍ത്താവിന് ലൈംഗികമായി വഴങ്ങി​ക്കൊടുക്കാനാകില്ലെന്നും അത് മൗലികാവകാശ ലംഘനമാണെന്നും വ്യക്തമാക്കിയായിരുന്നു യുവതിയുടെ ഹര്‍ജി. എന്നാൽ യുവതിയുടെ വാദം അപക്വമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും മാറി തനിച്ച് താമസിക്കുകയായിരുന്ന ഐടി ഉദ്യോഗസ്ഥയായ യുവതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഭാര്യ തനിച്ചു താമസിക്കുന്നതിനാല്‍ തനിക്ക് ദാമ്പത്യജീവിതത്തിന്‍റെ അവകാശങ്ങള്‍ സ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെയാണ് യുവതി ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ യുയു ലളിത്, ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button