KeralaLatest News

തിരക്ക് നിയന്ത്രിക്കാനായി ശബരിമല ദർശന ദിവസങ്ങൾ കൂട്ടാൻ ആലോചന

തിരുവനന്തപുരം : സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതോടെ ശബരിമലയിൽ ഉണ്ടാകാനിരിക്കുന്ന തിരക്കു നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും എല്ലാ ദിവസവും ക്ഷേത്രത്തിൽ ദർശനം അനുവദിക്കാനുള്ള സാധ്യത സംസ്ഥാന സർക്കാർ പരിശോധിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ഉയർന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല തന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. നിത്യദർശനം പ്രായോഗികമല്ലെങ്കിൽ എല്ലാ മലയാള മാസവും ആദ്യ അഞ്ചു ദിവസമുള്ള നടതുറക്കൽ ഏതാനും ദിവസത്തേക്കു കൂടി നീട്ടാനുള്ള സാധ്യതയും ചർച്ചയിൽ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button