ഹൈദരാബാദ്: ഉടന്‍ പ്രവര്‍ത്തി മണ്ഡലത്തില്‍ വരാനിരിക്കുന്ന തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും തമ്മിലുളള കടുത്ത പോരാട്ടത്തിനാണ് തിരികൊളുത്താന്‍ ഒരുങ്ങുന്നത്. ഇരുകക്ഷികളും വേറിട്ട തട്ടുകളിലായിരിക്കും ഈ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നത്. തെലങ്കാന ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയെ തോല്‍പ്പിക്കാനായി രൂപീകരിച്ച പ്രതിപക്ഷ ഐക്യമുന്നണിയില്‍ കോണ്‍ഗ്രസിനും ടി.ഡി.പിക്കും ഒപ്പമാണ് സി.പി.ഐ മത്സരിക്കുന്നത്. എന്നാല്‍ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന മുന്നണിയുടെ കീഴിലാണ് സി.പി.എം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാനത്തെ 28 ചെറുപാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ് ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട്. ടി. ആര്‍. എസിനെ തിരഞ്ഞെടുപ്പില്‍ നിലം പൊത്തിക്കാന്‍ മഹാസഖ്യത്തിനൊപ്പം രാഷ്ട്രീയ ചുവടുകള്‍ വെയ്ക്കണമെന്ന് ടി.ഡി.പി, സി.പി എമ്മിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സിപിഎം അത് പരിഗണക്ക് എടുത്തില്ല.
Post Your Comments