തിരുവനന്തപുരം: തുലാമാസം നടതുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ഡിജിപി പറഞ്ഞു. അഞ്ഞൂറോളം വനിതാ പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കുക. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.വനിതാ പൊലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡിജിപി കത്ത് അയച്ചിരുന്നു. എന്നാല്‍ മറ്റൊരു സംസ്ഥാനവും ഈ വിഷയത്തില്‍ അനുകൂലമായി പ്രതികരിക്കില്ലെന്നാണ് സൂചന.
ഇതോടെ പ്രതിഷേധം പുതിയ തലത്തിലെത്തുകയാണ്. ശബരിമലയില്‍ ഈ സീസണില്‍ സ്ത്രീകളെ എത്തിക്കാനുള്ള ഗൂഡനീക്കമാണ് പൊലീസ് എടുക്കുന്നതെന്നാണ് ഹിന്ദു സംഘടനകളുടെ നീക്കം. പൊലീസുമായി ശബരിമലയില്‍ എത്തുന്ന വാഹനത്തെ ഭക്തര്‍ തടയും. ഇതോടെ തുലാമാസത്തില്‍ ശബരിമലയില്‍ സംഘര്‍ഷ സാധ്യത നിറയുകയാണ്.പല പൊലീസുകാരികളും വിശ്വാസത്തിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവരെ നിര്‍ബന്ധിച്ച് സന്നിധാനത്ത് എത്തിക്കാനുള്ള നീക്കമാണ് ഡിജിപി നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം.
ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പന്തളം രാജകുടുംബത്തിന്റേയും ഭക്ത ജനങ്ങളുടെയും നീക്കം. അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎം നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ശബരിമലയ വിഷയത്തില്‍ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് അവസരം ഉപയോഗിക്കാമെന്നും എന്നാല്‍ സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തെ ഒരു സംഘര്‍ഷ വിഷയമാക്കാനല്ല എല്ലാവരുമായും സഹകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ശബരിമലയില്‍ പുലരേണ്ടത് ശാന്തിയാണെന്നും കോടിയേരി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും.
Post Your Comments