ന്യൂഡൽഹി : മോഷ്ടാക്കളെ കൊണ്ടു പൊറുതിമുട്ടി ഇന്ത്യൻ റെയിൽവേ. പോയവർഷം യാത്രക്കാർ ട്രെയിനിൽ നിന്നു മോഷ്ടിച്ചത് 2.97 കോടി രൂപയുടെ വസ്തുക്കളാണ്. ഇതിൽ യാത്രക്കാരുടെ സാധനങ്ങൾ മാത്രമല്ല ട്രെയിനിലെ കുളിമുറികളിലെ ഷവർ, ജനാലയുടെ ഇരുമ്പുകമ്പികൾ, റെയിൽവേ ട്രാക്ക് എന്നിവ പോലുമുണ്ട്.
1.95 ലക്ഷം തൂവാലകൾ, 81,736 കിടക്കവിരികൾ, 55,573 തലയണയുറകൾ, 5038 തലയണകൾ, 7043 ബ്ലാങ്കറ്റുകൾ ഇവയാണു നഷ്ടമായത്. ശുചിമുറികളിൽ ചങ്ങലയിൽ കൊളുത്തിയിട്ടിരിക്കുന്ന കപ്പുകൾ – 200, ടാപ്പുകൾ – 1000, ഫ്ലഷ് പൈപ്പുകൾ – 300 എന്നീ കണക്കിൽ എല്ലാ വർഷവും മോഷ്ടിക്കപ്പെടുന്നുണ്ട്. മോഷ്ടാക്കളെ കണ്ടെത്താൻ മറ്റുമാർഗങ്ങൾ സ്വീകരിക്കാൻ റെയിൽവേ അധികൃതർ ഒരുങ്ങുകയാണ്.
Post Your Comments