Latest NewsGulf

വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണം; സുപ്രീംകോടതിയിൽ ഹർജി

മൃതദേഹങ്ങൾ തൂക്കിനോക്കിയാണ് എയർ ഇന്ത്യ നിരക്ക് ഈടാക്കുന്നതെന്നും

ന്യൂഡൽഹി: ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി.യുഎഇയിലെ സാമൂഹിക പ്രവർത്തകനും മലയാളിയുമായ അഷ്റഫ് താമരശേരിയാണു ഹർജി നൽകിയത്. മൃതദേഹങ്ങൾ തൂക്കിനോക്കിയാണ് എയർ ഇന്ത്യ നിരക്ക് ഈടാക്കുന്നതെന്നും മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും അഡ്വ. ദീപക് പ്രകാശ് മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി.

തൂക്കം നോക്കി നിരക്ക് ഈടാക്കുന്നതിനാൽ ഒരു ലക്ഷത്തിലേറെ രൂപ ചെലവാക്കിയാൽ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കൂവെന്ന് അഷ്റഫ് താമരശേരി, ടി.എ.അബൂബക്കർ, അഡ്വ. നിഖിൽ ബാലൻ എന്നിവർ പറഞ്ഞു. സാമൂഹിക സംഘടനകളുടെ ഇടപെടലിലൂടെയാണു പലപ്പോഴും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.

പാവപ്പെട്ടവർക്ക് 50 % ഇളവു നൽകുന്നുണ്ടെന്ന എയർ ഇന്ത്യയുടെ വാദം ശരിയല്ലെന്നും അവർ വ്യക്തമാക്കി. മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കുക, നയതന്ത്ര കാര്യാലയങ്ങളിൽ ഇതിന്റെ മേൽനോട്ടത്തിനു ഉദ്യോഗസ്ഥനെ നിയമിക്കുക, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഇൻഷുറൻസ് പദ്ധതി കൃത്യമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഹർജിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button