മങ്കൊമ്പ്: പാടശേഖരസമിതിയുടെ അനാസ്ഥയിൽവലഞ്ഞ് പ്രദേശവാസികൾ .പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ കുട്ടനാട്ടിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പമ്പിങ് ആരംഭിക്കാൻ പോലും തയ്യാറാകാതെ വേണാട്ട്കാട് വടക്കേരി മാടത്താനിക്കരി പാടശേഖരസമിതി.
,നാളിതുവരെയായിട്ടും പമ്പിംങ് തുടങ്ങാത്തതിനാൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിൽ വരുന്ന 292 ഏക്കർ പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്നവർ മലിനജലത്തിൽ നീന്തേണ്ട ഗതികേടിലാണ്. 130 കർഷകരുള്ള പാടശേഖരസമിതിയിലെ തർക്കങ്ങളാണ് പമ്പിങ്ങിന് തടസ്സം നിൽക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പ്രദേശത്തെ പാടത്തെ വെള്ളക്കെട്ടിനൊപ്പം തുലാമഴ കുട്ടനാട്ടിൽ ശക്തമായതോടെ പ്രദേശത്തെ ഇരുനൂറോളം വീടുകളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. മഹാപ്രളയത്തിൽ പാടശേഖരത്തിന്റെ പുറം ബണ്ട് കവിഞ്ഞെത്തിയ വെള്ളം പമ്പ് ചെയ്ത് കളയുന്നതിന് പാടശേഖരസമിതി തയ്യാറാകാത്തതാണ് പ്രശ്നമെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ശക്തമായ മഴയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പ്രദേശത്തെ വീടും പരിസരപ്രദശങ്ങളും വെള്ളക്കെട്ടിലായിരിക്കുകയാണ്. ദിവസങ്ങളോളം കെട്ടിക്കിടന്ന് പായലും പോളയും മറ്റ് മാലിന്യങ്ങളും നിറഞ്ഞ വെള്ളമാണ് ഇപ്പോൾ വീടുകളുടെ പരിസരത്തേക്ക് ഒഴുകിയെത്തിരിക്കുന്നത്. വയോധികരും കുട്ടികളുമടക്കം ഈ മലിനജലത്തിൽ നീന്തിയാത്ര ചെയ്യേണ്ടിവരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
Post Your Comments