ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ ഏറെ ചർച്ചാവിഷയമായ ഒന്നായിരുന്നു പേളി- ശ്രീനിഷ് പ്രണയം. ഷോയിൽ നിലനിൽക്കാൻ വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്നും മറ്റും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുറത്തിറങ്ങിയതിന് ശേഷം തങ്ങളുടേത് അഭിനയമല്ലായിരുന്നു എന്ന് പേളിയും ശ്രീനിഷും വ്യക്തമാക്കുകയുണ്ടായി.
ഒടുവിലിതാ ശ്രീനിഷുമായുള്ള ബന്ധത്തിന് അമ്മ സമ്മതം മൂളിയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പേളി. അമ്മയ്ക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ആരാധകരോട് തുറന്നു പറഞ്ഞിരിക്കുന്നത്. എന്റെ അമ്മ, എന്റെ മാലാഖ, നിങ്ങളുടെ പിന്തുണയ്ക്കും, സ്നേഹത്തിനും എല്ലാവരോടും അമ്മ നന്ദി പറയുന്നു.. അതെ, അമ്മ സമ്മതിച്ചു.. എന്നാണ് പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
Post Your Comments