CinemaLatest News

മോഹന്‍ലാല്‍ ‘പ്രധാനമന്ത്രി’ യാവുന്നു

ആരാധകരുടെ മനസ്സില്‍ ചോദ്യങ്ങളുയര്‍ത്തുകയാണ് മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന കെ.വി.ആനന്ദിന്റെ പുതിയ ചിത്രം.

ആരാധകരുടെ മനസ്സില്‍ ചോദ്യങ്ങളുയര്‍ത്തുകയാണ് മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന കെ.വി.ആനന്ദിന്റെ പുതിയ ചിത്രം. ലൂസിഫറിന് പിന്നാലെ തമിഴിലും രാഷ്ട്രീയം പറയാനൊരുങ്ങുകയാണോ മോഹന്‍ ലാല്‍ എന്ന സംശയമാണ് ആരാധകരിലുയര്‍ന്നിരിക്കുന്നത്. ചലച്ചിത്രത്തിന്റെ വിശദാംശങ്ങളൊ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളൊ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രചരിക്കുന്ന ഒരു ലൊക്കേഷന്‍ സ്റ്റില്ലില്‍ നിന്ന് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ വേഷമാണെന്ന അഭ്യൂഹങ്ങളള്‍ സജീവമായിരിക്കുകയാണ്.

എന്നാല്‍ വെറുമൊരുരാഷ്ട്രീയ നേതാവിന്റെ അല്ല മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേഷത്തിലാണ് എത്തുന്നത് എന്നതാണ് ഏറ്റവും പുതിയതായി കിട്ടുന്ന വിവരം. സൂര്യയ്ക്കും മോഹന്‍ലാലിനും പുറമെ സമുദ്രക്കനിയും ആര്യയും ബൊമാന്‍ ഇറാനിയുമൊക്കെ ചിത്രത്ില്‍ വേഷമിടുന്നുണ്ട്. ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു വാര്‍ഷിക ചടങ്ങിന് പുറത്തുവച്ചിരിക്കുന്ന ഫ്ലക്സിന്റെ ചിത്രം എന്ന നിലയ്ക്കാണ് കുളു, മണാലി ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ലണ്ടനില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം ലൈക പ്രൊഡക്ഷന്‍ ആണ് നിര്‍മ്മിക്കുന്നത്. ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രഹനായ അഭിനന്ദന്‍ രാമാനുജനാണ് ചിത്രത്തിന്റെ ക്യാമറ. സൂര്യയുടെ 37-ാം ചിത്രത്തില്‍ സയ്യേഷയാണ് നായിക.

https://www.facebook.com/thecompleteactorkwt/posts/2347760125458237?__xts__%5B0%5D=68.ARAHysBeiKaH8Hy4l6cIRslBeToNpHPOuyiBAK3ISk4ncVYEcDFkwEiMICaWrYxMijYIJ7vSYozCkCVzM3q74aEAuJE5yhxchj0daq8PddmzIV41D-p8w7Qj8BH3ndxns4Le4D-RX2kDK3lt_YTGfsTgvBx470gP_ztrc8WW8QDmnB5JWWzzYQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button