മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായിരുന്നു മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ബോസ്. സാബു മോനായിരുന്നു ബിഗ്ബോസിലെ വിജയി. ബിഗ് ബോസിലെ കാണാ കാഴ്ചകളെ കുറിച്ച് തുറന്നുപറയുകയാണ് മോഹൻലാൽ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ബിഗ്ബോസ് ഷോയെ കുറിച്ചുള്ള പ്രഖ്യാപനത്തിനു ശേഷം സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. മറ്റുളള ഭാഷകളിലെ ബിഗ്ബോസ് ഷോയെ കുറിച്ചുളള വിവാദങ്ങളും മത്സരാര്‍ഥികളെ കുറിച്ചും ആരോപണങ്ങളും വന്‍ വിമര്‍ശനത്തിനു വഴിവെച്ചിരുന്നു. ഇത് ഷോയെ ആദ്യകാലങ്ങളില്‍ ബാധിച്ചെങ്കിലും പിന്നീട് പ്രേക്ഷകർ ഷോയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്ന് ലാലേട്ടൻ പറയുകയുണ്ടായി.
തനിയ്ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ മറ്റൊരാള്‍ ചെയ്യുമ്പോള്‍ കണ്ടു നില്ക്കുന്നവര് അതില്‍ ആകൃഷ്ടിതരാകും. അപ്പോള്‍ അവിടെ ഒരു ഹീറോയിസം ഉണ്ടാകും. അങ്ങനെയാണ് ഫാന്‍സ് ഉണ്ടാകുന്നത്. ഇങ്ങനെ ഒന്നിലധികം ആളുകള്‍ ചേരുമ്പോള്‍ ആര്മികള് രൂപപ്പെടും. ഈ ആര്‍മി എന്നുള്ള പേര് പുതിയ വാക്കാണ്. ബിഗ്ബോസ് എന്നത് ഒരു ഗെയിം ആണ്. കളിയെ കളിയായി എടുക്കുമ്പോള്‍ തന്നെ ഒരു സ്പേര്‍ട്സ്മാന്‍ സ്പിരിറ്റ് ഉണ്ടാകുമെന്നും ലാലേട്ടന് വ്യക്തമാക്കുന്നു.
Post Your Comments