ന്യൂഡല്‍ഹി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും മോദി വിജയം ആവര്‍ത്തിക്കാന്‍ യജ്ഞം നടക്കാന്‍ പോകുന്നതായി സൂചന. മഥുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോദി ചാരിറ്റബിള്‍ ട്രസ്റ്റാണ് യജ്ഞം നടത്തുന്നത്. യജ്ഞം പത്ത് ദിവസങ്ങള്‍ നീണ്ടു നില്ക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, ബിജെപി അനുകൂല മനോഭാവമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യജ്ഞത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സന്യാസിമാരും പുരോഹിതരും മോദിക്ക് ‘ദൈവകൃപ’യുണ്ടാകാനുള്ള യജ്ഞത്തിനെത്തും.
ഒക്ടോബര്‍ 10 ന് മധുരയിലെ യമുനാ തീരത്തായിരിക്കും യജ്ഞം ആരംഭിക്കുക.യജ്ഞത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സത്ചണ്ഡീ മഹായജ്ഞം എന്നാണ് ചടങ്ങിന്റെ പേരെന്ന് മോദി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് പവന് പാണ്ഡെ വ്യക്തമാക്കി. ഒരുലക്ഷത്തോളം മണ്‍ചിരാതുകള്‍ തെളിയിച്ച് മന്ത്രങ്ങള്‍ ജപിക്കുന്നതാണ് യജ്ഞം.
Post Your Comments