തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവും ആര്‍ത്തവവും ആണ് ഇപ്പോള്‍ സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിനിടെ ആര്‍ത്തവം അശുദ്ധിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ പ്രസ്താവന വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആര്‍ത്തവമുണ്ടെന്നും അത് അശുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം വനിതകള്‍. വുമന്‍ആര്‍നോട്ട്ഇംപ്യൂര്‍ എന്ന് പേരിട്ട ക്യാംപയിനില്‍ നിരവധി പേരാണ് പങ്കെടുക്കുന്നത്. ആര്‍ത്തവത്തെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയവരെ വിമര്‍ശിക്കുന്നതിനൊപ്പം പുരുഷന്മാരെപ്പോലെ തന്നെ വിശ്വാസകാര്യങ്ങളില്‍ തങ്ങള്‍ക്കും തുല്യസ്ഥാനമുണ്ടെന്നും ഇക്കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
Post Your Comments