ഹൈദരാബാദ്: തെലുങ്കാനയില്‍ സുരക്ഷാ സൈനികരെ അപായപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ കുഴിച്ചിട്ട മാരകപ്രഹരശേഷിയുള്ള രണ്ടു ബോംബുകള്‍ നിര്‍വീര്യമാക്കി. ഭദ്രാദ്രി കോത്തഗുഡം ജില്ലയിലെ ചാര്‍ള മണ്ഡലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പട്രോളിംഗ് സംഘം കടന്നുപോകുന്ന റോഡരികിലാണ് ബോംബുകള്‍ കുഴിച്ചിട്ടിരുന്നത്.
ഇലക്ഷൻ അടുത്തപ്പോൾ മാവോയിസ്റ് ആക്രമണ സാധ്യത കൂടുതലാണെന്ന ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്.കഴിഞ്ഞമാസം തെലുങ്കാന എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ കാറില്‍നിന്നു വലിച്ചിറക്കി വെടിവച്ചു കൊന്നിരുന്നു. വിശാഖപട്ടണത്തെ അരികില്‍ വച്ചായിരുന്നു കൊലപാതകം.
Post Your Comments