മലപ്പുറം: മലപ്പുറത്തെ ഉൗര്ങ്ങാട്ടിരിയില് ഉരുള്‍പൊട്ടി. ഓടക്കയം വീട്ടിക്കുണ്ട് മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വിവാദമായ വെറ്റിലപ്പാറ ബ്രിക്സ് ആന്‍ഡ് മെറ്റല്സിനടുത്താണ് ഉരുള്‍പൊട്ടിയത്. പ്രദേശവാസികള്‍ മാറിതാമസിച്ചിരുന്നതിനാല് വന്‍ ദുരന്തമാണ് ഒഴിവായത്. കേരളത്തെ നടുക്കിയ കഴിഞ്ഞ പ്രളയത്തിലും ഇൗ മേഖലയില്‍ വ്യാപക ഉരുള്‍പൊട്ടലുണ്ടായിരുന്നു.
ഇതിനിടെ കനത്ത മഴ തുടരുന്നതോടെ തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. കോഴിക്കോട് കക്കയം ഡാം, തെന്‍മല പരപ്പാര്‍ അണക്കെട്ട്, കക്കി ആനത്തോട് അണക്കെട്ട് എന്നിവ തുറക്കുമെന്ന് അറിയിച്ചിരുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നു. കല്ലടയാറ്റിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉച്ചയോടെ തുറക്കും. മുന്‍കരുതലായി 30 സെന്റീമീറ്റര്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പമ്ബാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
Post Your Comments