മണ്ണഞ്ചേരി: പെരുമയുടെ കാലം വിസ്മൃതിയിലേക്ക്, പൊന്നാടിലിനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന കൊപ്രാക്കളങ്ങൾ . കൊപ്രാക്കളങ്ങളുടെ നാട് എന്ന വിളിപ്പേര് പൊന്നാട് ഗ്രാമത്തിന് ഷ്ടമായികൊണ്ടിരിക്കുകയാണ്. അമ്പതോളം കൊപ്രാക്കളങ്ങൾ പ്രവർത്തിച്ചിരുന്ന നാട്ടിൽ ഇപ്പോഴുള്ളത് ഒന്നുമാത്രമാണ്. ഒരുകാലത്ത് പൊന്നാട് ജില്ലയിലെ കൊപ്രാക്കളങ്ങളുടെ കേന്ദ്രമായിരുന്നു. ലക്ഷക്കണക്കിന് തേങ്ങയാണ് പൊന്നാട്ട് കൊണ്ടുവന്ന് വെട്ടി ഉണക്കി വെളിച്ചെണ്ണ വ്യാപാരികൾക്ക് നൽകിയിരുന്നത്.
പൊന്നാടിനെ ആലപ്പുഴ ചുങ്കത്തെ എണ്ണ വ്യാപാരികളാണ് കൂടുതലയും ആശ്രയിച്ചിരുന്നത്. നാടൻതേങ്ങയ്‌ക്കൊപ്പം തമിഴ്‌നാട്ടിൽനിന്ന് തേങ്ങ പൊന്നാട് കൊണ്ടുവന്ന് കൊപ്രയായി മാറ്റിയിരുന്നു. ആദ്യകാലത്ത് വേമ്പനാട്ട് കായലിലൂടെ വള്ളത്തിലൂടെയാണ് കൊപ്ര കൊണ്ടുവന്നിരുന്നത് പിന്നീട് ലോറിമാർഗമായി. തേങ്ങയുടെ ക്ഷാമവും ഭാരിച്ച ചെലവുംനിമിത്തം കൊപ്രാക്കളങ്ങളും അട്ടികളും ഓരോന്നായി പൂട്ടി.
വെളിച്ചെണ്ണ കമ്പനിക്കാരും ഇറക്കുമതി ചെയ്യുന്നത് തമിഴ്‌നാടൻ കൊപ്രയാണ്. ഇതിനിടയിൽ വിൽപ്പന നികുതിക്കാരും കൊപ്രാക്കളങ്ങളിൽ പരിശോധന നടത്തി വലിയ നികുതിയും ഈടാക്കിയതായും ആരോപണമുണ്ട്. വെളിച്ചെണ്ണയ്ക്ക് തീവിലയാണെങ്കിലും കെപ്രായ്ക്ക് വിലയില്ല ഇതും ഈ തൊഴിലിൽ നിന്ന് ആളുകൾ പിന്തിരിയാൻ കാരണമായി.
Post Your Comments