Latest NewsNattuvartha

പ്രളയത്തിൽ പിറന്ന പെൺകുഞ്ഞ് ബാരിഷ

കേരളം പ്രളയദുരന്തം നേരിട്ടിരുന്ന കാലത്ത് അതിസാഹസികമായി ജനിച്ച ഒരു പെൺകുട്ടിയുണ്ട്. പ്രളയകാലത്തുണ്ടായ മകൾക്ക് അമ്മ സജ്ന പേരിട്ടു, ആമിയ ബാരിഷ. ബാരിഷ എന്നാൽ മഴ. ആമിയയെന്നാൽ സന്തോഷമെന്നർഥം.

പ്രളയകാലത്ത് വെള്ളം കയറിയ അമ്മാറയിലെ വീട്ടിൽനിന്ന് ഫയർഫോഴ്സുകാരാണു പൂർണഗർഭിണിയായിരുന്ന സജ്നയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ഫയർഫോഴ്സ് ബോട്ടിൽ പ്രളയജലത്തെ മറികടന്ന് പിന്നീട് വാഹനത്തിൽ കൽപറ്റയിലെ ആശുപത്രിയിലെത്തിച്ചയുടൻ സജ്ന പെൺകുഞ്ഞിനു ജന്മം നൽകി.

നാടും വീടും പ്രളയത്തിൽ മുങ്ങിയ ഓഗസ്റ്റ് 10നാണ് രണ്ടാംനിലയിൽ സജ്ന കുടുങ്ങിപ്പോയത്. ഒരു രാത്രിയും പകലും വീടിന്റെ രണ്ടാംനിലയിൽ പ്രസവവേദന സഹിച്ചു സജ്ന കിടന്നു. പ്രളയത്തിന്റെ ഭീതിയോർമകൾ വിട്ടുമാറിയില്ലെങ്കിലും സജ്നയും ആമിയയും ഇപ്പോൾ സുഖമായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button