കൊച്ചി : കൂണുപോലെ മുളച്ചുപൊന്തുന്ന ഹോട്ടലുകളും ഫിറ്റ്നസ്സ് ഹെല്‍ത്ത് സെന്ററുകളും ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. സംഘപരിവാറുകാര്‍ കായികപരിശീലനത്തിന് ശാഖകള്‍ ഉപയോഗിക്കുന്നപോലെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ താവളം ചില ജിംനേഷ്യങ്ങളാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട് . ഫിറ്റ്നസ്സിന്റെ മറവില്‍ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ക്രിമിനല്‍ വാസനകള്‍ പോഷിപ്പിക്കാനുള്ള ഇടത്താവളങ്ങളായി പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഇവിടങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് രഹസ്യ റിപ്പോര്‍ട്ട്. ഇത്തരം ജിം താരങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പരിശോധന നടന്നപ്പോള്‍ ബ്രോഡ് വേയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് കാംപസ് ഫ്രണ്ട് പ്രവര്ത്തകന് എന്ന വ്യാജേന സ്ഥിരം മഹാരാജാസില്‍ എത്താറുണ്ടായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ കൊച്ചിയില്‍ പിടിമുറുക്കുന്ന ചിലര്‍ വ്യക്തമായ വര്‍ഗ്ഗീയ അജണ്ടകളോടെ എത്തുന്നവരാണെന്നാണ് സംശയം.ബിസിനസ് വളരെ മോശമായിട്ടും ഇവര്‍ എങ്ങനെ പി്ടിച്ചുനില്ക്കുന്നുവെന്നതാണ് ചോദ്യം. ഇതിനുള്ള ഫണ്ട് മറ്റ് എവിടെനിന്നാണെന്നാണ് ഇപ്പോള്‍ പൊലീസ് പരിശോധിക്കുന്നത്.
ബിസിനസ്സുകാര്‍ എന്ന ക്ലീന്‍ ഇമേജില്‍ സമൂഹത്തില്‍ നുഴഞ്ഞ് കയറി സ്വാധീനം ഉറപ്പിക്കാനുള്ള തീവ്രവാദ ശക്തികളുടെ ഗൂഢനീക്കത്തിമാണ് പൊലീസും ഇന്റലിജന്‍സും അന്വേഷിക്കുന്നത്.
Post Your Comments