Latest NewsKerala

നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും

ഒരു ഷട്ടർ ഉയർത്തി 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും

ഇടുക്കി: നാളെ രാവിലെ ആറിന് ഇടുക്കി അണക്കെട്ട് തുറക്കും .ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ നാളെ രാവിലെ ആറിന് തുറക്കാൻ തീരുമാനിച്ചു. അഞ്ച് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തി 50 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ഇന്നു വൈകിട്ട് തുറക്കാൻ തീരുമാനിച്ചിരുന്ന ഷട്ടർ, അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നു മാറ്റി വയ്ക്കുകയായിരുന്നു.

ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമർദം രൂപംകൊണ്ടു. നാളെ ഉച്ചയ്ക്കു ശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ ഇന്നു തന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button