കോട്ടയം : ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ എത്തിയ മഴ പകലിനെ ഇരുട്ടിലാക്കി . അതിതീവ്രമഴയില്‍ നനഞ്ഞുകുതിര്‍ന്ന് കുറവിലങ്ങാട് മേഖല. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിച്ച ശക്തമായ മഴ സന്ധ്യയോടെയാണു കുറഞ്ഞത്. ഇടിമിന്നലിന്റെയും കാറ്റിന്റെയും അകമ്പടിയോടെ എത്തിയ മഴ പകലിനെ ഇരുട്ടിലാക്കി. എംസി റോഡ് ഉള്‍പ്പെടെയുള്ള പാതകളിലെല്ലാം വാഹനങ്ങള്‍ ലൈറ്റിട്ടാണു സഞ്ചരിച്ചത്. മഴയുടെ കരുത്ത് അപ്രതീക്ഷിതമായി കൂടിയപ്പോള്‍ പല വാഹനങ്ങളും റോഡരികില്‍ ഒതുക്കിയിട്ടു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ബുധനാഴ്ച കുറവിലങ്ങാട് കോഴായില്‍ 44.03 മില്ലിമീറ്റര്‍ മഴയാണു പെയ്തത്.
വ്യാഴാഴ്ച മഴ ഇതിലും ശക്തമായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം എത്തിയ കനത്ത മഴ റോഡുകളില്‍ വെള്ളക്കെട്ടുണ്ടാക്കി. എംസി റോഡില്‍ വെമ്പള്ളി, പകലോമറ്റം, കുറവിലങ്ങാട് പള്ളിക്കവല, കോഴാ- പാലാ റോഡിലെ കോഴാ ജംക്ഷനു സമീപം, മരങ്ങാട്ടുപിള്ളി- കടപ്ലാമറ്റം റോഡിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലൊക്കെ വെള്ളക്കെട്ടുണ്ടായി.
Post Your Comments