ചെന്നൈ: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത പറഞ്ഞതിന് പിന്നാലെ തമിഴ്നാട്ടിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ആന്ധ്രയുടെ തീരദേശ മേഖലകളിലും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ശ്രീലങ്കയ്ക്കു സമീപം രൂപം കൊള്ളുന്ന ന്യൂനമര്‍ദമാണ് അതി തീവ്ര മഴയ്ക്കും കാറ്റിനും കാരണമാകുന്നത്.
കേരളത്തില്‍ കനത്ത മഴയും ചുഴലിക്കാറ്റും തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തതിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഏഴിന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
Post Your Comments