വാരണാസി : യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കി. തായ്ലൻഡ് സ്വദേശിയായ അറ്റാബോട്ട് തങ്കുസോൺ (53) മരണപ്പെട്ടതിനാല്‍ ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് ആണ് വാരാണസിയിൽ അടിയന്തരമായി ഇറക്കിയത്.
ബാംഗ്കോക്കിൽനിന്നും വെള്ളിയാഴ്ച രാവിലെ 7.40 ന് 189 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തില്‍ തായ്ലൻഡിൽനിന്നുള്ള 22 അംഗ വിനോദസഞ്ചാര സംഘത്തിനൊപ്പം ഉണ്ടായിരുന്നയാളായ അറ്റാബോട്ടിന് യാത്രയ്ക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടു. ഉടന്‍ അടുത്തുള്ള വിമാനത്താവളമായ വാരാണസിയിൽ അടിയന്തരമായി ഇറക്കി. സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയും സഹോദരിയും മറ്റ് ഏഴു കുടുംബാംഗങ്ങളും വിനോദസഞ്ചാര സംഘത്തിൽ അറ്റാബോട്ടിനൊപ്പം ഉണ്ടായിരുന്നു.
Post Your Comments