KeralaLatest News

മദ്യത്തിൽ കലർത്തിയത് സയനൈഡ് ; മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മക്കിയാട് : വിഷമദ്യം കഴിച്ച് മന്ത്രവാദിയും മകനും ബന്ധുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യത്തിൽ സയനൈഡ് പോലുള്ള മാരകവിഷം മദ്യത്തിൽ കലർത്തിയിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെള്ളമുണ്ട മൊതക്കരയ്ക്കു സമീപം കൊച്ചറ കാവുംകുന്ന് കോളനിയിലെ മന്ത്രവാദിയായ തികിനായി (75), മകൻ പ്രമോദ് (30), മരുമകൻ പ്രസാദ് (35) എന്നിവരാണു മരിച്ചത്.

ഇവർക്ക് മദ്യം നൽകിയ മാനന്തവാടി സ്വദേശി പഴശ്ശിനഗർ സജിത്കുമാർ (39), ഇയാളുടെ സുഹൃത്തും മാനന്തവാടി ടൗണിലെ സ്വർണപ്പണിക്കാരനുമായ സന്തോഷ് (46) എന്നിവരാണു പോലീസ് കസ്റ്റഡിയിലുള്ളത്.  പോസ്റ്റമോർട്ടം റിപ്പോർട്ടിൽ മദ്യത്തിൽ വിഷം കലർന്നതായി കണ്ടെത്തിയിരുന്നു. ഇതു ശരിവയ്ക്കുന്നു. സ്വർണത്തിനു മഞ്ഞനിറം നൽകാൻ സയനൈഡ് ഉപയോഗിക്കാറുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ 11 ന് മന്ത്രവാദം ചെയ്യിക്കാനെത്തിയ സജിത്കുമാർ നൽകിയ മദ്യം കഴിച്ച് അവശനിലയിലായ തികിനായി സജിത്തിന്റെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. വാർധക്യസഹജമായ രോഗങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നതിനാൽ മരണകാരണം മദ്യം കഴിച്ചതായിരിക്കില്ലെന്നു ബന്ധുക്കൾ ആദ്യം കരുതി. പിറ്റേദിവസം സംസ്കാരം നടത്താൻ നിശ്ചയിക്കുകയും ചെയ്തു.

ബാക്കിവന്ന മദ്യം രാത്രി പത്തോടെ പ്രസാദും പ്രമോദും കഴിച്ചു. കഴിച്ചയുടൻ ഇരുവരും നിലത്തേക്കു പിടഞ്ഞുവീണു. പെട്ടെന്നു തന്നെ ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രമോദ് യാത്രാമധ്യേയും പ്രസാദ് ആശുപത്രിയിലും മരിച്ചു. കുപ്പിയിൽ ബാക്കി വന്ന മദ്യം എക്സൈസ് സംഘം പരിശോധനയ്ക്കായി കണ്ടെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button