മുംബൈ: സല്‍മാന്‍ ഖാന്‍ അവതാരകനായ ഹിന്ദി ബിഗ്ബോസ് ഷോയില്‍ ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങുന്ന താരം ശ്രീശാന്താണെന്ന് റിപ്പോർട്ട്. 17 മത്സരാര്‍ഥികളാണ് ഈ ഷോയിലുള്ളത്. ആഴ്ചയില്‍ അഞ്ച് ലക്ഷം രൂപയാണ് ശ്രീശാന്തിന്റെ പ്രതിഫലം. ഗായകന്‍ അനൂപ് ജലോട്ടയ്ക്ക് ആഴ്ചയില്‍ 45 ലക്ഷമാണ് പ്രതിഫലമായി ലഭിക്കുന്നത്.
ടെലിവിഷന്‍ താരം കരണ്‍വീര്‍ ബൊഹ്റയ്ക്കും നടി നേഹ പെന്‍ഡ്സെയ്ക്കും 20 ലക്ഷമാണ് ലഭിക്കുന്നത്. ദിപിക കക്കറിന് 15 ലക്ഷമാണ് നൽകുന്നത്. ഷോയിലെത്തി രണ്ട് ദിവസം പിന്നിടുന്നതിനിടയില്‍ത്തന്നെ താന്‍ പുറത്തേക്ക് പോവുകയാണെന്ന് ശ്രീശാന്ത് അറിയിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
Post Your Comments