Latest NewsKerala

പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനത്തെ പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികളായ പിന്നാക്ക സമുദായത്തിലുള്ളവര്‍ക്ക് (ഒ.ബി.സി) തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്നു. 25,000 രൂപ വരെ ധനസഹായം ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നതിന് ഗ്രാമ പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്‌ടോബര്‍ 20. അപേക്ഷ ഫോമിന്റെ മാതൃകയും നോട്ടിഫിക്കേഷനും www.bcdd.kerala.gov.in ല്‍ ലഭിക്കും.

shortlink

Post Your Comments


Back to top button