KeralaLatest News

അമ്മത്തൊട്ടിലിലെത്തിയ പുതിയ അതിഥിയുടെ പേര് ബാലഭാസ്‌കര്‍

തിരുവനന്തപുരം: ഇന്ന് മലയാളികളുടെ നൊമ്പരമാണ് ബാലഭാസ്‌കറും കുടുംബവും. തിരുവനന്തപുരം തൈക്കാട് അമ്മത്തൊട്ടിലില്‍ കിലുങ്ങിയപ്പോള്‍ പുതിയ അതിഥിയെ കണ്ട് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് അവന് ബാലഭാസ്‌കര്‍ എന്ന് പേരിട്ടു. താരാട്ടിന്റെ ഈണങ്ങളും തീരാത്ത നൊമ്പരങ്ങളും സമ്മാനിച്ച് വിടപറഞ്ഞ പ്രിയ സംഗീതജ്ഞന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആദരാഞ്ജലികള്‍. വയലിനിസ്റ്റ് ബാലഭാസ്‌കറുടെ അന്ത്യാഞ്ജലി ശാന്തികവാടത്തില്‍ നടന്ന അതേ ദിവസം രാത്രി ഒന്‍പതിനാണു അമ്മത്തൊട്ടിലില്‍ നിന്നു ആണ്‍കുഞ്ഞിനെ ലഭിച്ചത്. ഈ കുഞ്ഞിനാണ് പ്രിയ കലാകാരന്റെ ഓര്‍മയ്ക്കായി ദീപക്, ‘ബാലഭാസ്‌കര്‍’ എന്ന പേരിട്ടത്. മൂന്നു ദിവസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 251-ാമത്തെ കുട്ടിയാണ് ബാലഭാസ്‌കര്‍. 126-ാമത്തെ ആണ്‍കുട്ടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button