Latest NewsNattuvartha

ഡോര്‍ തുറന്നു, യാത്രക്കാരന്‍ തെറിച്ചു വീണു; ബസുമായി സ്ഥലം വിട്ട് ജീവനക്കാരുടെ ക്രൂരത

ഇയാളുടെ മുഖത്തും, വാരിയെല്ലിനും, കൈകള്‍ക്കും, നട്ടെല്ലിനും ഗുരുതരമായ പരുക്കേറ്റു

നെടുമങ്ങാട്: കെ എസ് ആര്‍ ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. വളവ് തിരിയവെയാണ് ബസിന്റെ ഡോര്‍ തുറന്നത്.
തൊളിക്കോട് പാമ്പാടി മുബീനാ മന്‍സിലില്‍ വഹാബുദ്ദീനാണ് (60) പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ വഹാബുദ്ദീന് ചികിത്സ ലഭ്യമാക്കാതെ ബസുമെടുത്ത് സ്ഥലം വിടുകയാണ് ജീവനക്കാര്‍ ചെയ്തത്. ഇയാളുടെ മുഖത്തും, വാരിയെല്ലിനും, കൈകള്‍ക്കും, നട്ടെല്ലിനും ഗുരുതരമായ പരുക്കേറ്റു.

വഹാബുദ്ദീനെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. നെടുമങ്ങാട്ട് നിന്ന് പോയ വിതുര കല്ലാര്‍ ബസ് കൊല്ലങ്കാവ്, മാങ്കുടി വളവ് തിരിയുമ്പോഴായിരുന്നു സംഭവം. യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ് നിര്‍ത്തി കണ്ടക്ടറും ഡ്രൈവറും പുറത്തിറങ്ങിയെങ്കിലും ചികില്‍സ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം കാട്ടിയില്ല. പകരം വഹാബുദ്ദീന്റെ ഭാര്യ നുജുമയെക്കൂടി അവിടെ ഇറക്കിയ ശേഷം ബസ് വിട്ടു പോവുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button