KeralaLatest News

ശബരിമല വിധി; ശബരിമലയുടെ പരിപാവനത നശിപ്പിക്കാന്‍ ഇടത് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയത് – യുവമോര്‍ച്ച

അയ്യപ്പ ഭക്തന്‍മാരുടെ നൂറ്റാണ്ടുകളായിട്ടുള്ള അചാരങ്ങളേയും അനുഷ്ഠാനങ്ങളേയും മാനിക്കാതെ മുന്നോട്ടു പോകുന്ന സര്‍ക്കാരും അതിശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടി വരും

നെയ്യാറ്റിന്‍കര: സുപ്രീം കോടതിയുടെ ശബരിമല വിധി പിണറായി സര്‍ക്കാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു റിവ്യൂ പെറ്റീഷനു പോലും തയ്യാറാകാതെ വിധി പകര്‍പ്പു പോലും ലഭ്യമാകുന്നതിനു മുമ്പ് വിധി നടപ്പിലാക്കും എന്ന് പറയുന്ന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നീക്കം അയ്യപ്പഭക്തന്‍മാരോടുള്ള വെല്ലുവിളിയാണ്. അയ്യപ്പ ഭക്തന്‍മാരുടെ നൂറ്റാണ്ടുകളായിട്ടുള്ള അചാരങ്ങളേയും അനുഷ്ഠാനങ്ങളേയും മാനിക്കാതെ മുന്നോട്ടു പോകുന്ന സര്‍ക്കാരും അതിശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടി വരും. അയ്യപ്പഭക്തന്‍മാരുടെ അചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും യുവമോര്‍ച്ച നെയ്യാറ്റിന്‍കര ടൗണ്‍ ഏര്യാ കമ്മറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ രഞ്ജിത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച ടൗണ്‍ ഏരിയ ലാലു അധ്യക്ഷത വഹിച്ചു.

യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍ , നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീലാല്‍ ,ജനറല്‍ സെക്രട്ടറി രാമേശ്വരംഹരി, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, സെക്രട്ടറിമാരയായ ആലംപൊറ്റ ശ്രീകുമാര്‍,ഷിബുരാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ കോവില്‍ കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ആലുംമൂട് കവല വഴി ബസ്റ്റാന്‍ഡ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച നേതാക്കളായ കാവുവിള വിപിന്‍, മനോജ്, സുനില്‍കുമാര്‍, പ്രദീപ്, പത്താംകല്ല് ആനന്ദു എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button