വഴിപാടുകള്‍ക്കു ഫലമില്ലാത്തതു പിതൃദോഷ സൂചനയെന്നൊരു വിശ്വാസമുണ്ട്. പിതൃദോഷമുള്ളവര്‍ എന്തു വഴിപാടും നേര്‍ച്ചയും പൂജയും ചെയ്താലും ഫലം ലഭിക്കില്ല. ദു:ഖങ്ങളും ദുരിതങ്ങളും ജീവിതത്തിലുടനിളം തുടരുകയും ചെയ്യും. പിതൃദോഷത്തിന്റെ ചില സൂചനകള്‍ വായിക്കാം.
- സന്താനസൗഭാഗ്യത്തിനു താമസം വരുക. സന്താനങ്ങളുടെ ആധിവ്യാധി മൂലം ക്ലേശം.
- കുടുംബാംഗങ്ങള്‍ക്ക് അടിക്കടി അസുഖം ബാധിച്ച് സാമ്പത്തികനില തകരാറാവുക.
- പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വീട്ടില്‍ എപ്പോഴും കലഹാന്തരീക്ഷം നിലനില്ക്കുകയും അതിലൂടെ മനഃസമാധാനം നഷ്ടമാകലും.
- വിവാഹം, ഗൃഹനിര്‍മാണം എന്നിവ എത്ര ശ്രമിച്ചാലും നീണ്ടുപോകുക.
- വരവില്‍ കവിഞ്ഞ അധികച്ചെലവ്.
- കുടുംബാംഗങ്ങള്‍ക്ക് ഒറ്റയ്ക്ക് വീട്ടില്‍ ചിലവഴിക്കാന്‍ ബുദ്ധിമുട്ട്. അകാരണമായ ഭയം, മരിച്ചവരെ സ്വപ്നത്തില്‍ കണ്ട് ഉറക്കം നഷ്ടപ്പെടല്‍ എന്നിവ പതിവായി ഉണ്ടാകുക.
- വഴിപാടുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വേണ്ടത്ര ഫലസിദ്ധിയില്ലാതിരിക്കുക.
- അസ്വാഭാവിക സംഭവങ്ങള്‍, അകാല മരണങ്ങള് എന്നിവ ഉണ്ടാവുക
- സന്തതി പരമ്പരകള്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും ഒരു പുരോഗതിയും ഉണ്ടാവാതിരിക്കുക.
- സന്താനങ്ങളില്‍ നിന്ന് വേണ്ടരീതിയിലുള്ള പരിഗണന ലഭിക്കാതെ ഒറ്റയ്ക്ക് ജീവിതം നയിക്കേണ്ടി വരിക.
Post Your Comments