തിരുവനന്തപുരം : ലക്ഷക്കണക്കിന് ആരാധകരെ കണ്ണീരിലാഴ്ത്തിയ വയലിനിസ്റ് ബാലഭാസ്കറിന്റെയും കുടുംബത്തിന്റെയും അപകടത്തിൽ ചില ദുരൂഹതയുള്ളതായി സൂചന.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നതും ബാലുവിന്റെ സംഗീതമാണ്. എന്നാല്‍ സുഹൃത്തിന്റെ വഞ്ചനയില്‍ നെഞ്ച് പിടഞ്ഞ് ഒരിക്കല്‍ തന്റെ എല്ലാമായ സംഗീതം വരെ ഉപേക്ഷിക്കാന്‍ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ തീരുമാനിച്ചിട്ടുണ്ട്. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇതിനെക്കുറിച്ച് ബാലു പങ്കുവെച്ചത്
.
എന്നാല്‍ പോസ്റ്റിന് പിന്നാലെ പാട്ട് ഉപേക്ഷിക്കരുതെന്ന അപേക്ഷയുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ വേര്‍പാടോടെ ആ പോസ്റ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്.ബാലുവിനെ കരയിക്കാന്‍ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാള്‍ ഇടപെടലുകള്‍ നടത്തിയോ എന്ന സംശയവും ചില ബന്ധുക്കൾക്കുണ്ട്. അതിരാവിലെ ദേശീയ പാതയിലുണ്ടായ അപകടം. സ്വാഭാവികമായി ഡ്രൈവറുടെ ഉറക്കമാണ് മരണ കാരണമെന്ന് ഉറപ്പിക്കുകയും ചെയ്തു.
വഴിയരുകിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് കണ്ടെത്തിയത്. മറ്റ് വാഹനങ്ങളൊന്നും ദുരന്തത്തിന് വഴി വച്ചതുമില്ല. അതുകൊണ്ട് തന്നെ തീര്‍ത്തും സ്വാഭാവികമാണ് മരണം. എന്നാല്‍ ബാലുവിന്റെ ചില ബന്ധുക്കൾക്ക് ഇപ്പോഴും ചില സംശയങ്ങളുണ്ട്. സംഗീത ലോകത്ത് ശത്രുക്കളുണ്ടായിരുന്നു. ഇത് ബാലു തന്നെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് ബാലുവിന്റെ ചില ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുണ്ടാകാൻ കാരണം. ഇതുകൂടാതെ ക്ഷേത്ര ദര്‍ശനത്തിന് തൃശൂരില്‍ പോയതാണ് ബാലുവും കുടുംബവും.
രാത്രിയില്‍ തങ്ങാന്‍ തൃശൂരില്‍ മുറിയും ബുക്ക് ചെയ്തതായി ബന്ധുക്കള്‍ക്ക് അറിയാം. രാത്രി വരില്ലെന്നായിരുന്നു ബന്ധുക്കള്‍ക്ക് കിട്ടിയ അറിവും. രാത്രി തൃശൂരില്‍ ഉറങ്ങിയ ശേഷം രാവിലെ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ബാലു പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. തൃശൂരില്‍ നിന്ന് 11 മണിയോടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. അതിരാവിലെ പള്ളിപ്പുറത്തിനടുത്ത് അപകടവും. രാത്രിയാത്രയ്ക്ക് പിന്നിലെ തീരുമാനമാണ് ബന്ധുക്കളുടെ സംശയത്തിന് ഇട നല്‍കുന്നത്. ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പ്രാഥമിക അന്വേഷണം തുടങ്ങി കഴിഞ്ഞു. മറുനാടൻ മലയാളി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്ഷേത്ര ദര്‍ശനം നടത്തി ബാലു അര്‍ദ്ധരാത്രിയില്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്. ബാലുവിന്റെ മകളും അപകടത്തില്‍ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്തും ഡ്രൈവറുമായ അര്‍ജ്ജുനും ചികില്‍സയിലാണ്. ഇവരോട് കാര്യങ്ങള്‍ തിരക്കാന്‍ ബന്ധുക്കള്‍ ഇപ്പോള്‍ കഴിയുന്നില്ല. ലക്ഷ്മിയെ ബാലയുടേയും മകളുടേയും മരണം പോലും അറിയിച്ചിട്ടില്ല. നേരത്തെ തന്നെ ചിതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലില്‍ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു.
മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കള്‍ക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുള്‍ തേടി ബന്ധുക്കളും സുഹൃത്തുക്കളും ഇറങ്ങുന്നത്. ഇത്തരം സംശയങ്ങള്‍ ബന്ധുക്കള്‍ക്ക് മുന്നിലേക്ക് ബാലുവിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ ഉയര്‍ത്തിയിരിക്കുകയാണ്.
Post Your Comments