ലക്നൗ: രണ്ട് സഹോദരന്മാരെ വെടിവെച്ച് കൊലപ്പെടുത്തി. മുന്‍കാല വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ലക്നൗ താക്കുര്ഘഞ്ചിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അര്മാന് (18), ഇമ്രാന് (20) എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ അര്മാന്, ഇമ്രാന് എന്നിവര്‍ സുഹൃത്തായ നിഷാന്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. കാറിലും ബൈക്കിലുമായെത്തിയ ഏതാനും ചിലര്‍ ഇവര്‍ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞ് നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. സഹില്‍ എന്നയാളെ ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
Post Your Comments