തൃശൂര്‍: ചാലക്കുടിയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകളെ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകെ റെയില്‍വേ ട്രാക്കിന് താഴെ മണ്ണിടിഞ്ഞതാണ് ഗതാഗത തടസ്സപ്പെടാന്‍ കാരണമായത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകള്‍ പോയിരുന്നത്. ഇപ്പോള്‍ രണ്ടു ട്രാക്കിലൂടെയും ഗതാഗതം പുനഃസ്ഥാപിച്ചതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി, ആലപ്പി എക്സ്പ്രസുകള്‍, പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയവ ഏറെനേരം പിടിച്ചട്ടതിനെതുടര്‍ന്നു നൂറുകണക്കിനു യാത്രക്കാര്‍ ദുരിതത്തിലായി. ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
Post Your Comments