ചെന്നൈ : തമിഴ്‌നാട്ടിൽ നടന്മാരായ രജനികാന്തും കമൽഹാസനും രാഷ്ട്രീയത്തിലേക്ക് കടന്നതോടെ അടുത്തതാരെന്ന ചിന്തിയിലാണ് തമിഴ് ജനത. അടുത്തിടെ നടൻ വിജയ് തന്റെ പുതിയ ചിത്രം സർക്കാരിലെ പാട്ടുകൾ പുറത്തിറക്കുന്ന ചടങ്ങിൽ നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ തമിഴകത്തു ചൂടുപിടിച്ചു.
സർക്കാർ സിനിമയിൽ മുഖ്യമന്ത്രിയായിട്ടാണോ അഭിനയിക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി. യഥാർഥ ജീവിതത്തിൽ മുഖ്യമന്ത്രിയായാൽ എങ്ങനെ ചിന്തിക്കും എന്ന മറ്റൊരു ചോദ്യത്തിന് വിജയ് നൽകിയ മറുപടി എല്ലാരേയും ഞെട്ടിച്ചു.
അങ്ങനെയെങ്കിൽ ഞാൻ മുഖ്യമന്ത്രിയായി അഭിനയിക്കില്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവർത്തിക്കും. ഇത് രാഷ്ട്രീയ പ്രവേശനത്തിനു ശേഷവും സിനിമയിൽ സജീവമായി തുടരുന്ന രജനീകാന്തിനും കമൽ ഹാസനുമുള്ള മറുപടിയെന്നാണ് പലരും ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയായാൽ സംസ്ഥാനത്തു നിന്ന് അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുൻഗണന. സാധാരണ എല്ലാവരും ഒരു പാർട്ടി രൂപീകരിക്കും. തിരഞ്ഞെടുപ്പിൽ മൽസരിക്കും. പിന്നീട് സർക്കാർ രൂപീകരിക്കും. നമ്മൾ ആദ്യം സർക്കാർ രൂപീകരിക്കുന്നു. പിന്നീട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നു. കരുത്തനായ നേതാവുണ്ടെങ്കിൽ സംസ്ഥാനത്തിനു കരുത്തുറ്റ സർക്കാർ ലഭിക്കും. അതിനു സമയമെടുക്കുമെന്നും വിജയ് കൂട്ടിക്കിച്ചേർത്തു.
Post Your Comments