തിരുവനന്തപുരം: കേന്ദ്രം വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കുറയ്ക്കാതെ സംസ്ഥാനം പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. കുറച്ചു സമയം മുമ്പ് കേന്ദ്രം ഇന്ധനവില കുറച്ചിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരുകരുകളും നികുതി കുറയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ വിില കുറയ്ക്കുവാന്‍ തീരുമാനമായത്. എന്നാല്‍ ഡീസല്‍ വില
14 രൂപ കൂട്ടിയിട്ട് രണ്ടര രൂപ കുറച്ചാല്‍ മതിയാകില്ലെന്നും രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണിതെന്നും ഐസക് പറഞ്ഞു.
പെട്രോളിന് ഒമ്പതു രൂപ കുറയ്ക്കണമെന്നും, വര്‍ദ്ധിപ്പിച്ച തുക കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടര രൂപയാാണ് കേന്ദ്രം പെട്രോളിനും ഡീസലിനും കുറച്ചിരിക്കുന്നത്. കൂടാതെ ഇത്രയും രൂപ സംസ്ഥാന സര്‍ക്കാരുകളേടും കുറയ്ക്കാനായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. അതേ സമയം മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരുകള്‍ പെട്രോള്‍ നികുതിയില്‍ 2.50 രൂപ കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments