ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നില്ല എന്ന് കാട്ടി ഏതെങ്കിലും ഒരു സ്ത്രീ കോടതിയെ സമീപിച്ചിട്ടുണ്ടോ പിന്നെ എന്തിനാണ് ഇത്ര തിരക്കിട്ട് പുനപരിശോധന ഹര്‍ജി നല്‍കാതെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി താല്‍പര്യപ്പെടുന്നതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ശബരിമല വിധിയില്‍ പ്രതിഷേധിച്ച് നൂറ് കണക്കിന് സ്ത്രീകള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും പിന്നീടുളള വേദിയില്‍ ഉദ്ഘാടന പ്രസംഗം നിര്‍വ്വഹിക്കേയാണ് ശോഭാ സുരേന്ദ്രന്‍ ഈ ചോദ്യമുയര്‍ത്തിയത്. മാത്രമല്ല ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടിയെ വലിയ വെറുപ്പിന്റെ ഭാഷയിലാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്.
ഗുരുവായൂരില്‍ വെച്ച് പണ്ട് ഒരു മുഖ്യമന്ത്രിക്ക് ചെരുപ്പിന് അടി കിട്ടിയിട്ടുണ്ടെന്നും തീരുമാനം മാറ്റിയില്ലെങ്കില്‍ അത് വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്നും ശോഭ മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം പന്തളത്തുണ്ടായ പ്രതിഷേധം മുഖ്യമന്ത്രി കണ്ടതാണ്. അതൊന്നും കാണാതെ ഏതോ ഒരുത്തിക്ക് വേണ്ടി സംരക്ഷണം ഒരുക്കാനാണ് തീരുമാനമെങ്കില്‍ അത് നടക്കില്ല. പിണറായി വിജയന്റെ രോഗമെന്തെന്ന് കേരളത്തിലെ എല്ലാ വിശ്വാസികള്‍ക്കും മനസ്സിലായിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഭ്രാന്തുണ്ടെങ്കില്‍ സിപിഎം നേതാക്കള്‍ അത് മനസ്സിലാക്കി ചികിത്സിക്കണമെന്നും അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പൊട്ടിത്തെറിച്ചു. റിവ്യൂ ഹര്‍ജി നല്‍കിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാമജപസദസ്സിരിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യ കമല ചേച്ചി, അമൃതാനന്ദമയി കോളേജില്‍ പഠിച്ച മകള്‍ വീണ അടക്കം പ്രാര്‍ത്ഥിക്കുന്നത് തലയില്‍ ആള്‍ത്താമസം ഇല്ലാത്ത അച്ഛനെ രക്ഷിക്കണേ അയ്യപ്പാ എന്നാണ്. കേരളത്തിന് പുറത്ത് നിന്ന് വനിതാ പോലീസിനെ കൊണ്ട് വരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
പിണറായി വിജയന്‍ വിളിച്ചാല്‍ കേരളത്തിന് പുറത്ത് എവിടെ നിന്ന് വനിതാ പോലീസിനെ കിട്ടാനാണ് എന്നും ശോഭ പരിഹസിച്ചു. ബിഷപ്പിനെപ്പോലുളളവര്‍ക്ക് സുരക്ഷ നല്‍കുന്ന പിണറായി എങ്ങനെ ശബരിമലയില്‍ പോകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അവര്‍ ചോദിച്ചു. മുഖ്യമന്ത്രിയോട് ഒന്നേ പറയാനുള്ളൂ. എടോ മുഖ്യമന്ത്രീ, ഞങ്ങളുടെ കാലില്‍ ചെരിപ്പുണ്ട്. ഞങ്ങള്‍ ഇവിടെ ഇരുന്നും നിന്നും സമരം നടത്തും. ഏതോ ഒരുത്തിക്ക് ശബരിമലയില്‍ പോകണമെങ്കില്‍ അത് തങ്ങളുടെ നെഞ്ചിനെ മറികടന്ന് വേണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments