കൊച്ചി: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അടിമുടി മാറാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകുക എന്നത് ലക്ഷ്യം.
കൂടാതെ മഹാത്മാ ഗാന്ധിയുടെ ജന്മദിനാചരണ വേളയിലാണ് എസ്ബിഐ ഇതു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് പിന്തുണയായി 2022ല്‍ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തവുമാക്കാനുള്ള ശ്രമത്തിന്റെയും ഭാഗമാണിതെന്ന് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പ്ലാസ്റ്റിക് വിമുക്തമാകുന്നതിന്റെ ഭാഗമായി അടുത്ത 12 മാസം എസ്ബിഐ ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് മുക്തമാകും. എല്ലാ ഓഫീസുകളിലെയും പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ക്കു പകരം ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കും. ബാങ്കിലെ നിലവിലെ പ്ലാസ്റ്റിക് പേപ്പര്‍ ഫോള്‍ഡറുകള്‍ മാറ്റി നിലവാരമുള്ളവ ഉപയോഗിക്കാന്‍ തുടങ്ങും. എസ്ബിഐയുടെ കാന്റീനുകളില്‍ പ്ലാസ്റ്റിക് സാധനങ്ങളും കണ്ടെയ്‌നറുകളും മാറ്റി ബയോഡീഗ്രേഡബിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments