Latest NewsIndia

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് ഇന്ന് ഇന്ത്യയിലെത്തും

ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ളവ പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും.

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി ചര്‍ച്ച നടത്തുകയും ഇന്ത്യക്ക് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം കൈമാറുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുമെന്നുമാണ് സൂചനകള്‍.

19ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിക്കിടയിലാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനം. 39,000 കോടി രൂപയുടെ ഇടപാടാകും ഒപ്പു വയ്ക്കുക.

റഫാലിനൊപ്പം എസ് 400 മിസൈല്‍ സംവിധാനം കൂടി വരുന്നതോടെ മേഖലയിലെ സൈനിക ബലാബലം മാറിമറയും എന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ളവ പ്രധാനമന്ത്രി മോദിയുമായുള്ള ചര്‍ച്ചയില്‍ വിഷയമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button