പാരീസ്: എല്ലാവര്‍ക്കും ഓരോ വിനോദങ്ങളുണ്ടാകും. എന്നാല്‍ ജയില്‍ചാട്ടം വിനോദമാക്കിയ വ്യക്തിയാണ് റെഡോയിന്‍ ഫയദ് എന്ന ഫ്രഞ്ച് അധോലോക തലവന്‍. ജയില്‍ ചാട്ടങ്ങളുടെ ആശാന്‍ എന്നാണ് ഇയാളെ വിളിക്കുന്നതു തന്നെ. ഹോളിവുഡ് ചിത്രങ്ങളാണ് ഫയദിന് ജയില്‍ചാട്ടത്തിനുള്ള പ്രോത്സാഹനം ന്ല്‍കുന്നത്. ജയില്‍ ചാട്ട ദൃശ്യങ്ങളുള്ള ചിത്രങ്ങള്‍ കണ്ട് അത് നടപ്പിലാക്കുന്നതാണ് ഇയാളുടെ പദ്ധതി. അതീവ സുരക്ഷയുള്ള ഫ്രഞ്ച് ജയിലായ റീയുവില്‍ നിന്നും ജൂലൈ 1ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍ ജയില്‍ചാട്ടം നടത്തിയ ക്രിമിനല്‍ ക്ഷീണിച്ച അവശനായി കിടന്നുറങ്ങുമ്പോള്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
2010ലെ കൊള്ളക്കിടെ ഒരു പോലീസുകാരി കൊല്ലപ്പെട്ട കേസില്‍ ഫയദിനെ ഫ്രഞ്ച് കോടതി 25 വര്‍ഷം ശിക്ഷിച്ചിരുന്നു. ഇതിനിടയിലാണ് ഫ്രാന്‍സിലെ പിടികിട്ടപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാമനായ ഫയദ് ജയില്‍ ചാടിയത്. ജയാളുടെ കൂട്ടാളികളായിരുന്നു ഇതിനിയാളെ സഹായിച്ചത്. പൈലറ്റിനെ തോക്ക് മുനയില്‍ നിര്‍ത്തി ജയില്‍ വളപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കി വാതിലുകള്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തായിരുന്നു അധോലോക നായകനെ ഇവര്‍ രക്ഷപ്പെടുത്തിയത്.
ഇതിനു മുമ്പും ജയില്‍ ജീവനക്കാരെ ബന്ദികളാക്കി ജയിലിന്റെ വാതില്‍ സ്ഫോടകവസ്തുക്കള്‍ കൊണ്ടു തകര്‍ത്ത് ഫയദ് ജയില്‍ ചാടിയിരുന്നു.
എന്നാല്‍ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പിടിക്കപ്പെട്ടു. 2010 ല്‍ ജയില്‍ ചാടിയതിന് പിന്നാലെ തന്റെ കൊള്ളജീവിതത്തെ കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഹൗസിംഗ് എസ്റ്റേറ്റുകള്‍ക്കിടയില്‍ വളര്‍ന്ന താന്‍ താന്‍ എങ്ങിനെയാണ് കുറ്റവാളിയായതെന്നും തന്റെ മോഷണ പരമ്പരകളെ കുറിച്ചും എഴുതിയിട്ടുണ്ട്.
ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ടതിനുശേഷം ഇയാളെ പിടികൂടാന്‍ പോലീസ് കഠിന പ്രവര്‍ത്തനം നടത്തിയിരുന്നു. കഴിഞ്ഞദിവസമാണ് വടക്കന്‍ പാരീസില്‍ അയാളുടെ വീട് സ്ഥിതി ചെയ്യുന്ന ക്രെയിലിലെ ഒരു അപ്പാര്‍ട്ട്മെന്റ് ബ്ളോക്കില്‍ കിടന്നുറങ്ങുന്ന ഫയദിനെ പോലീസ് പിടികൂടിയത്.
കൊള്ളക്കാരെ കഥാപാത്രങ്ങളാക്കിയുള്ള സിനിമകളുടെ കടുത്ത ആരാധകനാണ് ഫയദ്. ഇത്തരം സിനിമകളാണ് തന്നെ കുറ്റവാളിയാക്കിയതെന്ന് തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുമുണ്ട്. 1995 ല്‍ ബാങ്കുകള്ളന്മാരുടെ കഥ പറഞ്ഞ ഹോളിവുഡ് സിനിമയായ ഹീറ്റിലെ രംഗങ്ങള്‍ അനുകരിച്ചാണ് വാനുകള്‍ ആക്രമിക്കുന്ന രീതി നടപ്പിലാക്കിയതെന്ന് പുസ്തകത്തില്‍ പറയുന്നു. ഇത് താന്‍ 100 തവണ കണ്ടിട്ടുണ്ടെന്നും, ചിത്രത്തിന്റെ സംവിധായകനായ മൈക്കല്‍ മാനെ മറ്റൊരു സിനിമയുടെ പ്രീമിയര്‍ഷോയ്ക്കിടയില്‍ ഈ സംവിധായകനെ നേരിട്ടു പരിചയപ്പെട്ടിട്ടുണ്ടെന്നും ഫയദ് പറഞ്ഞു. നിങ്ങള്‍ എന്റെ അദ്ധ്യാപകനാണെന്നാായിരുന്നു ഇയാള്‍ അന്ന് സംവിധായകനോട് പറഞ്ഞത്.
Post Your Comments