KeralaLatest News

ആര്‍എസ്എസിനും ബിജെപിയ്ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം: ചെന്നിത്തല

ശബരിമല വിഷയത്തില്‍ ഭാവി ഭാവി പ്രവര്‍ത്തനങ്ങളെ കോഡിനേറ്റ് ചെയ്യാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ആര്‍എസ്എസിനും ബിജെപിയ്ക്കും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി മറികടക്കാന്‍ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അല്ലാതെ ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാടെടുക്കരുതെന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ മുന്‍ പ്രസിഡന്റുമാരും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികള്‍ക്ക് ഏറ്റ മുറിവുണക്കാന്‍ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാാകുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ ഭാവി ഭാവി പ്രവര്‍ത്തനങ്ങളെ കോഡിനേറ്റ് ചെയ്യാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തി. പുനപരിശോധനാ ഹര്‍ജിയുടെ സാധ്യതകള്‍ പരിശോധിക്കാനാണ് മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ യോഗം ചേര്‍ന്നത്. എന്നാല്‍ നേരത്തേ കക്ഷി ചേര്‍ന്നവര്‍ക്കേ ഇതിന് സാധിക്കൂ. പ്രയാര്‍ കക്ഷിയായിരുന്നത് ദേവസ്വം പ്രസിഡന്റായിരുന്ന കാലത്തായതിനാല്‍ ഹര്‍ജി നല്‍കാനാവില്ല. കൂടുതല്‍ കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button