ന്യൂഡല്‍ഹി: റെയില്‍വെ സ്‌റ്റേഷനുകള്‍ 99 വര്‍ഷം വരെ പാട്ടത്തിനു നല്‍കാന്‍ തീരുമാനം. റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം. കേന്ദ്രമന്ത്രിസഭായോഗം നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പുതിയ തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഇതിനായി തദ്ദേശസ്ഥാപനങ്ങള്‍, വികസന അതോറിറ്റികള്‍ എന്നിവയുമായി കൂടിയാലോചന നടത്തും. നവീകരണം, അടിസ്ഥാന വികസനം തുടങ്ങിയവ ലക്ഷ്യനിട്ടാണ് സ്വകാര്യവല്‍ക്കരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന നോഡല്‍ ഏജന്‍സിയാണ് സ്വകാര്യവല്‍ക്കരണ നടപടി നിയന്ത്രിക്കുക. നേരത്തേ സ്റ്റേഷനുകള്‍ 45 വര്‍ഷത്തെ പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലേല നടപടികള്‍ സുഗമമാക്കുമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Post Your Comments