Latest NewsKerala

കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്കും പോ​കാം; തിരിച്ചറിയൽ രേഖ നിർബന്ധം

ഈമാസം അഞ്ചുമുതൽ 12 വരെ രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെയാണ് സന്ദർശനത്തിനുള്ള സമയം

മട്ടന്നൂർ: ഇനി വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്കും അതോടൊപ്പം ഭൂമി നൽകിയവർക്കും അവസരം ഒരുങ്ങുന്നു. അതിനായി ഈമാസം അഞ്ചുമുതൽ 12 വരെ രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശനത്തിനായി സൗകര്യമൊരുക്കിയിരിക്കുന്നത്.

സന്ദർശനത്തിനെത്തുന്നവർ നിർബന്ധമായും ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല‍ കാർഡ് കൈവശം വച്ചിരിയ്ക്കണം . വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ സന്ദർശകർ കർശ്ശനമായും പാലിക്കണം. വിമാനത്താവളത്തിലെ ഉപകരണങ്ങൾ കേടുവരുത്തുകയോ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യാൻ പാടില്ല.

അതോടൊപ്പം തന്നെ എയർപോർട്ട് പരിസരത്ത് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഉപേക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകി കഴിഞ്ഞു അധികൃതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button