KeralaLatest News

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനമുണ്ടാകില്ല

വിദ്യാര്‍ത്ഥികതളില്‍ നിന്ന് തലവരിപ്പണം ഈടാക്കിയതുമായ ബന്ധപ്പെട്ടാണ് പ്രവേശനത്തിന് അനുമതി നിഷേധിച്ചത്

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനം ഉണ്ടാകില്ല. വിദ്യാര്‍ത്ഥികതളില്‍ നിന്ന് തലവരിപ്പണം ഈടാക്കിയതുമായ ബന്ധപ്പെട്ടാണ് പ്രവേശനത്തിന് അനുമതി നിഷേധിച്ചത്. പണം ഈടാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രവേശനമേല്‍നോട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്.

2016-2017 വര്‍ഷത്തില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ഥികളെ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഇവരില്‍ നിന്നും വാങ്ങിയ ഫീസ് ഇരട്ടിയായി തിരിച്ചു നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിന്നീട് വിദ്യാര്‍ത്ഥികളില്‍ നിന്ന് 10 ലക്ഷമേ ഈടാക്കിയിരുന്നുള്ളെന്നും 20 ലക്ഷം തിരികെ കൊടുത്തെന്നും കോളേജുകള്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് 30ലക്ഷം മുതല്‍ 40 ലക്ഷം വരെ വാങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടസമിതി അറിയിച്ചത്. ഈ തര്‍ക്കത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കോളേജുകള്‍ വാങ്ങിയ തലവരിപ്പണം എത്ര എന്നതും അത് ഇരട്ടിയായി തിരികെനല്‍കിയോ എന്നതും സമിതി അന്വേഷിക്കണം. അതേസമയം ഈ വര്‍ഷത്തെ പ്രവേശന സമയം കഴിഞ്ഞതിനാല്‍ ഈ വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് പ്രവേശനം നടത്താന്‍ അനുമതി നല്‍കില്ലെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button