ന്യൂഡല്‍ഹി: പി.സി.ജോര്‍ജിനെ മര്യാദ പഠിപ്പിയ്ക്കാനുറച്ച് ദേശീയ വനിതാ കമ്മീഷന്‍. കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി.സി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. ജോര്‍ജിന് വേണ്ടി അഭിഭാഷകന്‍ ഹാജരായതില്‍ അതൃപ്തി രേഖപ്പെടുത്തിയ കമ്മിഷന്‍ ആ മാസം 13 നേരിട്ട് ഹാജരാകണമെന്നും നിര്‍ദ്ദേശം നല്‍കി.
കന്യാസ്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പി.സി ജോര്‍ജിനെതിരെ കുറുവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഐ.പി.സി 509ആം വകുപ്പ് പ്രകാരം എടുത്ത കേസില്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം തന്നെ പി.സി ജോര്‍ജിന്റെ മൊഴി എടുക്കുമെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കുള്ള നിയമസഭാ സ്പീക്കറുടെ അനുമതി തേടാനും സൂചനയുണ്ട്.
Post Your Comments