Latest NewsKeralaNews

വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്: അധിക്ഷേപ പരാമർശവുമായി കെ എം ഷാജി

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പരാമർശം നടത്തി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയെയുമാണ് ഓർമ്മ വരുന്നതെന്നും ഷാജി വ്യക്തമാക്കി. മലപ്പുറം കുണ്ടൂർ അത്താണി മുസ്ലിം ലീഗ് സമ്മേളന വേദിയിൽ വെച്ചായിരുന്നു ഷാജിയുടെ വിവാദ പരാമർശം.

Read Also: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി പ്രതിസന്ധിയില്‍, ഒക്ടോബര്‍ 1 മുതല്‍ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികള്‍

മുഖ്യമന്ത്രിയും സിപിഎമ്മും നിപയെ ഒരു സാധ്യതയായി കാണരുത്. വലിയ പ്രഗത്ഭയൊന്നുമല്ലെങ്കിലും മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യ മന്ത്രിയുടെ യോഗ്യത എന്താണെന്ന് ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നൽകിയ സമ്മാനമാണ് വീണ ജോർജിന്റെ മന്ത്രിപദവിയെന്നും ഷാജി പരിഹസിച്ചു.

Read Also: എ.എ റഹീമിന്റെ ഭാര്യ അമൃതയ്ക്ക് സൈബര്‍ അധിക്ഷേപം, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button