തൃശൂര്‍ : ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നു ദേശീയ ദുരന്ത നിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ അഞ്ച് സംഘങ്ങള്‍ കൂടി ഇന്നു കേരളത്തിലെത്തും. നിലവില്‍ തൃശൂര്‍ ജില്ലയില്‍ ദുരന്ത നിവാരണ സേനയുടെ മൂന്നു സംഘങ്ങളുണ്ട്. മുങ്ങല്‍ വിദഗ്ധരും പാരാമെഡിക്കല്‍ സംഘവുമായി എത്തുന്ന സംഘത്തിന് തമിഴ്നാട് വെല്ലൂരിലെ ദുരന്തനിവാരണ സേനയുടെ കണ്ട്രോള് റൂം (24×7) സാങ്കേതിക സഹായം നല്‍കും.
അതേസമയം, ചിമ്മിനി അണക്കെട്ടിന്റെ ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ തുറന്നു. നാലു മണിക്ക് 10 സെന്റിമീറ്ററായി ഉയര്‍ത്തും. തൃശൂരിലെ മറ്റു പ്രധാന ഡാമുകളായ പെരിങ്ങല്‍ക്കുത്ത്, പീച്ചി, ഷോളയാര്‍ ഡാമുകളില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഭീതിയുള്ള 15 സ്ഥലങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും തീരുമാനമായി. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു വെള്ളിയാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അതിരപ്പിള്ളിയിലെ തുമ്പൂര്‍മുഴി – കൊളുക്കുമല വഴിയുള്ള യാത്ര നിരോധിച്ചു.
Post Your Comments