ഇടുക്കി•കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ കനത്ത മഴ പ്രവചിച്ച് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാട്ടുപ്പെട്ടി ഡാം ഇന്ന് തുറക്കും.
രാവിലെ എട്ട് മണി മുതല്‍ മാട്ടുപ്പെട്ടി ഡാമിലെ രണ്ട് ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് 25
ക്യുമെക്‌സ് ജലം സ്പില്‍വെ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടും.
മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Post Your Comments