![sabarimala](/wp-content/uploads/2018/07/sabarimala-1-1.png)
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചും സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിനെതിരേ പ്രതിഷേധിച്ചും സംസ്ഥാന അധ്യക്ഷ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ നന്ദന്‍കോട്ടെ ദേവസ്വം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ ശോഭയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരേ പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരേയാണ് പ്രതിഷേധം. വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ മടിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് സംശയാസ്പദമാണെന്നാണ് മഹിള മോര്‍ച്ചയുടെ നിലപാട്.
Post Your Comments