മഹാരാഷ്ട്ര: കേന്ദ്രം ഇന്ധന വില കുറച്ച സാഹചര്യത്തില്‍ നികുതി കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര . 2.50 പൈസയാണ് കുറയക്കുന്നത്.
അതേസമയം, കേരളം നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവനായി കുറയ്ക്കട്ടെയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കുവാന്‍ തീരുമാനമായത്. എക്സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുമെന്ന് കേന്ദ്രധനമന്ത്രിയാണ് അറിയിച്ചിരിക്കുന്നത്. എണ്ണവില ഓരോ ദിവസവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു.
Post Your Comments