തിരുവനന്തപുരം: ഭീകരനാശം വിതച്ച ഓഖിയ്ക്ക് പിന്നാലെ ‘ലുബാന്‍’ എത്തുന്നു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നതിനാൽ കനത്ത ജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കന്യാകുമാരിക്കും രാമേശ്വരത്തെ മന്നാര്‍ ഉള്‍ക്കടലിലും മധ്യേയാണ് ന്യൂനമര്‍ദത്തിന്‍റെ ഉറവിടം. ഓഖി സഞ്ചരിച്ച അതേ വഴിയിലൂടെയാവും ലുബാനും എത്തുക.
ലുബാന്‍ മൂലം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്. ചുഴലിക്കാറ്റായി മാറിയാല്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
Post Your Comments